

റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ടുപോവുകയാണ് സ്വർണ്ണവില ഓരോ ദിവസവും പുതിയ ഉയരങ്ങളിലേക്കാണ് മഞ്ഞലോഹത്തിന്‌റെ വില കയറുന്നത്. ഇപ്പോഴിതാ, ശനിയാഴ്ച വൈകിട്ടോടെ കേരളത്തിൽ സ്വർണ്ണവില വീണ്ടും ഉയർന്നെന്നാണ് റിപ്പോർട്ടുകള്‍.
ശനിയാഴ്ച രാവിലെ ഗ്രാമിന് 110 രൂപ കൂടിയിരുന്നു. ഇതുകൂടാതെ, വൈകിട്ടോടെ വീണ്ടും 110 രൂപ വീണ്ടും വില കയറുകയായിരുന്നു ഇതോടെ ഇന്നലെ മാത്രം 220 രൂപയാണ് സംസ്ഥാനത്ത് സ്വർണ്ണവില വർധിച്ചത്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് ഇതോടെ 13,055 രൂപയായി ഉയരുകയും ചെയ്തു. ഇന്ന് 1,04,440 രൂപയിലാണ് ഒരു പവന്റെ വില ക്ലോസ് ചെയ്തത്.
സ്വര്‍ണ്ണം മാത്രമല്ല, വെള്ളിയുടെ വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വെള്ളിക്ക് ഗ്രാമിന് 10 രൂപ വർധിച്ച് 260 രൂപയിലാണ് എത്തിയത്.