പുതുവർഷാഘോഷത്തിന് ബാറുകൾക്ക് ഒരു മണിക്കൂർ ഇളവ്; രാത്രി 12 വരെ പ്രവർത്തിക്കാം

സാധാരണഗതിയിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തനസമയം
Kerala govt allows bars to operate till 12 AM on Dec 31
ഡിസംബർ 31ന് ബാറുകളുടെ പ്രവർത്തനസമയം ഒരു മണിക്കൂർ നീട്ടിq u i n g u y e n/ Unsplash
Published on

തിരുവനന്തപുരം: പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 31ന് ബാറുകളുടെ പ്രവർത്തനസമയം ഒരു മണിക്കൂർ നീട്ടിനൽകി കേരള സർക്കാർ ഉത്തരവിട്ടു. ഇതനുസരിച്ച് രാത്രി 12 മണിവരെ ബാറുകൾ തുറന്നുപ്രവർത്തിക്കാം.

സാധാരണഗതിയിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തനസമയം. ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് സർക്കാർ ഈ ഇളവ് അനുവദിച്ചത്. ക്രമസമാധാനപാലനം ഉറപ്പാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
Metro Australia
maustralia.com.au