സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് തിരുവനന്തപുരത്തിന്

റണ്ണറപ്പ് ട്രോഫി തൃശൂരും ( 892 പോയിന്റ്) മൂന്നാം സ്ഥാനം കണ്ണൂരും ( 859 പോയിന്റ്) നേടി.
സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് തിരുവനന്തപുരത്തിന്
1825 പോയിന്റോടെയാണ് തിരുവനന്തപുരം ഓവറോൾ കിരീടം നേടിയത്. (Supplied)
Published on

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ 1825 പോയിന്റോടെ സ്വർണക്കപ്പ് നേടി തിരുവനന്തപുരം. റണ്ണറപ്പ് ട്രോഫി തൃശൂരും ( 892 പോയിന്റ്) മൂന്നാം സ്ഥാനം കണ്ണൂരും ( 859 പോയിന്റ്) നേടി. ഓവറോൾ ചാമ്പ്യൻമാർക്കുള്ള പുരസ്‌കാരം ഗവർണർ സമ്മാനിച്ചു. അത്‌ലറ്റിക്സിൽ മലപ്പുറം കിരീടം നിലനിർത്തി. ഫോട്ടോ ഫിനിഷിലേക്ക് എന്ന് തോന്നിപ്പിച്ച അത്‌ലറ്റിക്സ് മത്സരത്തിന്റെ അവസാനം 4×100 മീറ്റർ റിലേയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കൾ ആക്കിയത്. ഒരു മീറ്റ് റെക്കോർഡ് അടക്കം മൂന്നു സ്വർണമാണ് റിലേയിൽ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്.

Also Read
ശ്രേയസ് അയ്യരെ ഐസിയുവില്‍ നിന്നു മാറ്റി; ആരോഗ്യനില തൃപ്തികരം
സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് തിരുവനന്തപുരത്തിന്

സ്കൂളുകളിൽ തുടർച്ചയായ നാലാം വർഷവും മലപ്പുറത്തിന്റെ ഐഡിയൽ കടകശ്ശേരി ചാമ്പ്യന്മാരായി. 78 പോയിന്റാണ് നേട്ടം. 13 കുട്ടികളുമായി മത്സരിക്കാൻ എത്തിയ വിഎംഎച്ച്എസ് വടവന്നൂർ 58 പോയിന്റ് നേടി രണ്ടാമത് എത്തി. കഴിഞ്ഞതവണ രണ്ടാം സ്ഥാനക്കാരായിരുന്ന നാവാമുകുന്ദ തിരുനാവായ മൂന്നാം സ്ഥാനക്കാരായി. മികച്ച സ്പോർട്സ് സ്കൂൾ ചാമ്പ്യന്മാർ 57 പോയിന്റ് നേടിയ ജിവി രാജയാണ്. ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ കൂടി സ്വർണം നേടിയതോടെ പാലക്കാടിന്റെ നിവേദ്യ കലാധർ ട്രിപ്പിൾ സ്വർണം നേടി. സീനിയർ പെൺകുട്ടികളുടെ വിലയിൽ സ്വർണം ലഭിച്ചതോടെ ആദിത്യ അജിയുടെ സ്വർണ നേട്ടം നാലായി.

Related Stories

No stories found.
Metro Australia
maustralia.com.au