പക്ഷിയിടിച്ചു; കണ്ണൂർ- അബുദാബി വിമാനം തിരിച്ചിറക്കി

Air India
ഞായറാഴ്ച രാവിലെ പുറപ്പെട്ട വിമാനം 45 മിനിറ്റിന് ശേഷമാണ് തിരിച്ചിറക്കിയത്Mark Bess / Wikipedia
Published on

കണ്ണൂർ: ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് ടേക്ക് ഓഫ് നടത്തുന്നതിനിടെ ഒരു പക്ഷിയിടിച്ചതിനെ തുടർന്ന് തിരികെ കണ്ണൂരിൽ തന്നെയിറക്കിയത്. ഇന്ന് , ഞായറാഴ്ച രാവിലെ 6.30 ന് പുറപ്പെട്ട വിമാനം 45 മിനിറ്റിന് ശേഷമാണ് തിരിച്ചിറക്കിയത്. ഇന്ധനത്തിന്റെ അളവ് കുറയ്ക്കാനായാണ് ഇത്രയും സമയം വിമാനം വട്ടമിട്ടു പറന്നത്. തുടർന്നായിരുന്നു ലാൻഡ് ചെയ്തത്.

Also Read
അയ്മനത്ത് ആമ്പൽ ടൂറിസം ഫെസ്റ്റ്, ആമ്പൽ ജലയാത്ര മുതൽ റീൽസ് മത്സരം വരെ.. ഇങ്ങ് പോരെ
Air India

വിമാനത്താവളത്തിലെ ബേയിലേക്ക് മാറ്റിയ വിമാനത്തിന് സുരക്ഷാ പരിശോധന നടത്തി, കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

180 ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് എത്തുന്ന വിമാനത്തിൽ ഇവരെ അബുദാബിയിലേക്ക് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Stories

No stories found.
Metro Australia
maustralia.com.au