സ്വാതന്ത്ര്യദിനം: വിമാനത്താവളങ്ങളിൽ നേരത്തെ എത്തണം, സുരക്ഷ ശക്തം

ഇതോടൊപ്പം വിമാനത്താവളങ്ങളിലേക്കുള്ള സന്ദർശകരുടെ പ്രവേശനത്തിന് കർശനമായി വിലക്കേര്‍പ്പെടുത്തി
Airport
Bao Menglong/ Unsplash
Published on

തിരുവനന്തപുരം: രാജ്യം 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കത്തിലാണ്. ഇതിന്‍റെ ഭാഗമായി രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ സുരക്ഷാ നടപടികളും ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങൾ കൂടാതെ, തന്ത്രപ്രധാന മേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

Read More: 1 ലക്ഷം ആളുകള്‍ക്ക് തൊഴിൽ, ഒരുമിച്ച് വിജ്ഞാന കേരളവും കുടുംബശ്രീയും

സുരക്ഷയുടെ ഭാഗമായി കൂടുതൽ കർശനമായ പരിശോധനകൾ ഉള്ളതിനാൽ യാത്രക്കാർ പതിവിലും നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളം വാർത്താക്കുറിപ്പിൽ അറിയിച്ചു. യാത്രക്കാരെയും അവരുടെ ലഗേജുകളെയും കർശനമായി പരിശോധിക്കും. ഈ സാഹചര്യത്തിലുണ്ടാകുന് സമയം നഷ്ടം നേരിയാനാണ് നേരത്തയെത്താൻ യാത്രക്കാരോട് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

സാധാരണ പരിശോധനകൾക്കു പുറമേ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് ലാഡർ പോയിന്റിൽ യാത്രക്കാരെ വീണ്ടും പരിശോധിക്കുന്നുണ്ട്. ഇക്കാരണത്താൽ യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യുരിറ്റിയുടെ (ബിസിഎഎസ്) നിർദേശ പ്രകാരമാണ് കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന കൂടുതൽ കർശനമാക്കിയിരിക്കുന്നത്.

ഇതോടൊപ്പം വിമാനത്താവളങ്ങളിലേക്കുള്ള സന്ദർശകരുടെ പ്രവേശനത്തിന് കർശനമായി വിലക്കേര്‍പ്പെടുത്തി. ഓഗസ്‌റ്റ് 20 വരെയാണ് വിലക്ക്.

കൂടാതെ, സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള നീണ്ട വാരാന്ത്യം ആയതിനാൽ യാത്രക്കാരുടെ എണ്ണത്തിലവും വലിയ വർധനവാണുള്ളത്.

Metro Australia
maustralia.com.au