എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപ്പിള്ളയ്ക്ക്

കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപ്പിള്ളയ്ക്ക്
എഴുത്തുകാരന്‍ കെ ജി ശങ്കരപ്പിള്ള
Published on

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം എഴുത്തുകാരന്‍ കെ ജി ശങ്കരപ്പിള്ളയ്ക്ക്. കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എന്‍എസ് മാധവന്‍ ചെയര്‍മാനായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

1947-ൽ കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ച അദ്ദേഹം ചവറ ശങ്കരമംഗലം കാമൻകുളങ്ങര ഗവൺമെൻ്റ് എൽ പി സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. കൊല്ലം എസ്എൻ കോളേജിൽ പഠനം. 1971 മുതൽ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പലായി വിരമിച്ചു. പ്രസക്തി, സമകാലീന കവിത തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആയിരുന്നു. 1970-കളിൽ 'ബംഗാൾ' എന്ന കവിതയിലൂടെയാണ് ശങ്കരപ്പിള്ള ശ്രദ്ധേയനായത്. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലായിരുന്നു. 'കെ ജി ശങ്കരപ്പിള്ളയുടെ ‍കവിതകൾ' എന്ന പുസ്തകത്തിന് 2002-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au