

കൊച്ചി: കൊച്ചിയില്‍ നാല് വയസ്സുകാരിയെ അമ്മ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അടക്കമാണ് പൊള്ളലേറ്റത്. സംഭവത്തില്‍ കാട്ടിത്തറ സ്വദേശിനിയായ അമ്മയെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. അമ്മ സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥിരമായി അമ്മ തന്നെ മര്‍ദിക്കുമായിരുന്നുവെന്നാണ് കുട്ടി അധ്യാപകരോട് പറഞ്ഞത്.