ബ്രോഡ്‌വേയില്‍ തീപ്പിടുത്തം: പന്ത്രണ്ടോളം കടകള്‍ കത്തിനശിച്ചു

എട്ട് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
ബ്രോഡ്‌വേയില്‍ തീപ്പെടുത്തം: പന്ത്രണ്ടോളം കടകള്‍ കത്തിനശിച്ചു
തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല
Published on

കൊച്ചി: ബ്രോഡ്‌വേയില്‍ കടകള്‍ക്ക് തീപിടിച്ചു. ശ്രീധർ തിയേറ്ററിന് പിന്നിലെ കോളിത്തറ കെട്ടിട സമുച്ചയത്തിലെ കടകൾക്കാണ് പുലർച്ചെ 1:15-ഓടെ തീപിടിച്ചത്. ഫാന്‍സി, കളിപ്പാട്ട കടകള്‍ ഉൾപ്പെടെ പന്ത്രണ്ടോളം കടകള്‍ കത്തിനശിച്ചു.എട്ട് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.  കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. 

Also Read
സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ
ബ്രോഡ്‌വേയില്‍ തീപ്പെടുത്തം: പന്ത്രണ്ടോളം കടകള്‍ കത്തിനശിച്ചു

ബ്രോഡ്‌വേയിലെ ഇടുങ്ങിയ വഴികളും കെട്ടിടങ്ങളുടെ പഴക്കവും അഗ്നിശമന സേനയുടെ വാഹനങ്ങൾ എത്തുന്നതിന് തടസ്സമായി. തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല; ഷോർട്ട് സർക്യൂട്ടാണോ എന്ന് പരിശോധിച്ചുവരികയാണ്.

Related Stories

No stories found.
Metro Australia
maustralia.com.au