'ത്രീ മെൻ ആർമി' ഹിറ്റ് ചിത്രത്തിൻ്റെ സംവിധായകൻ നിസാർ അന്തരിച്ചു

 'ത്രീ മെൻ ആർമി' ഹിറ്റ് ചിത്രത്തിൻ്റെ സംവിധായകൻ നിസാർ അന്തരിച്ചു
Published on

ചങ്ങനാശ്ശേരി: സംവിധായകൻ നിസാർ അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശിയായ നിസാർ 1994 ൽ പുറത്തിറങ്ങിയ സുദിനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. നിസാർ തൊട്ടടുത്ത വർഷം 'ത്രീ മെൻ ആർമി' എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്തു. അച്ഛൻ രാജാവ് അപ്പൻ ജേതാവ്, ന്യൂസ് പേപ്പർ ബോയ്, ഓട്ടോ ബ്രദേഴ്സ്, അപരന്മാർ നഗരത്തിൽ, കായംകുളം കണാരൻ, താളമേളം, ഡാൻസ്, മേരാം നാം ജോക്കർ, ആറു വിരലുകൾ തുടങ്ങി ഇരുപത്തിനാലോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

Metro Australia
maustralia.com.au