ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ വിദേശി പിടിയിൽ

യുവതിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രതി, താൻ ഒരു പ്രമുഖ കമ്പനിയുടെ സി.ഇ.ഒ ആണെന്ന് വിശ്വസിപ്പിച്ചാണ് 5.8 ലക്ഷം രൂപ തട്ടിയെടുത്തത്.
arrest
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ വിദേശി പിടിയിൽniu niu/ Unsplash
Published on

ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ഓസ്‌ട്രേലിയൻ പൗരൻ സക്കിയുള്ള പാർക്കറെ (58) തടിയുട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. യു.എ.ഇയിൽ ജോലി ചെയ്തിരുന്ന യുവതിയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രതി, താൻ ഒരു പ്രമുഖ കമ്പനിയുടെ സി.ഇ.ഒ ആണെന്ന് വിശ്വസിപ്പിച്ചാണ് 5.8 ലക്ഷം രൂപ തട്ടിയെടുത്തത്.

ഇൻഡോറിലെ ലക്ഷ്വറി ഫ്ലാറ്റിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പോലീസ് പിടികൂടി. 'ശുഭം ശർമ്മ' എന്ന വ്യാജപേരിൽ ആധാർ കാർഡ് നിർമ്മിച്ച് അടുത്ത തട്ടിപ്പിന് ഒരുങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

Also Read
ഓസ്‌ട്രേലിയൻ ഓൺലൈൻ വിപണിയിൽ ആമസോണും ടെമുവും കുതിക്കുന്നു; പ്രാദേശിക കമ്പനികൾക്ക് കനത്ത തിരിച്ചടി
arrest

മറ്റൊരു സംഭവത്തിൽ, ഉൽപ്പന്നങ്ങൾ വാങ്ങിയപ്പോൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ ലഭിച്ചുവെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന എട്ടംഗ ഉത്തരേന്ത്യൻ സംഘത്തെ നെടുമ്പാശ്ശേരി പോലീസ് പിടികൂടി. കടങ്ങല്ലൂർ സ്വദേശിയായ 61-കാരന് വിദേശയാത്രയ്ക്കുള്ള വൗച്ചറുകളും ഡിസ്കൗണ്ട് പാക്കേജുകളും വാഗ്ദാനം ചെയ്ത് 1.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സ്വദേശികളായ പ്രതികളെ എടത്തലയിൽ വെച്ചാണ് പോലീസ് പിടികൂടിയത്.

Related Stories

No stories found.
Metro Australia
maustralia.com.au