കേരളത്തിൽ എത്തുന്ന അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു

ലയണൽ മെസ്സി ക്യാപ്റ്റനായ ടീമിൽ ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ മുഴുവൻ അംഗങ്ങളുമുണ്ട്. ടീമിന്റെ കോച്ചായി ലയണൽ സ്‌കലോണിയും കൊച്ചിയിലെത്തും.
കേരളത്തിൽ എത്തുന്ന അർജന്റീന സ്‌ക്വാഡ്
മെസിയും ടീമും റെഡി!(PTI)
Published on

കൊച്ചി: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലയണൽ മെസ്സി ക്യാപ്റ്റനായ ടീമിൽ ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ മുഴുവൻ അംഗങ്ങളുമുണ്ട്. ടീമിന്റെ കോച്ചായി ലയണൽ സ്‌കലോണിയും കൊച്ചിയിലെത്തും. ഫുട്‌ബോളിനെ അത്രയേറെ ആരാധിക്കുന്ന കേരളത്തിന്റെ മണ്ണിൽ അർജന്റീനയെ പോലെയൊരു ടീമിനെ എത്തിക്കുന്നത് ഇന്ത്യൻ കായിക ചരിത്രത്തിലെ വലിയൊരു അടയാളപ്പെടുത്തലായിരിക്കും.

Also Read
ഇന്ത്യ-ഓസ്‌ട്രേലിയ പ്രതിരോധ വ്യവസായ റൗണ്ട് ടേബിളിൽ അധ്യക്ഷനായി പ്രതിരോധ മന്ത്രി
കേരളത്തിൽ എത്തുന്ന അർജന്റീന സ്‌ക്വാഡ്

കേരളത്തിൽ വരുന്ന അർജന്റീന സ്‌ക്വാഡ്: ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനസ്, അലക്‌സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡിപോൾ, നിക്കോളസ് ഒറ്റമെൻഡി. ജൂലിയൻ അൽവാരസ്, ലൗത്താറോ മാർട്ടിനസ്, ഗോൺസാലോ മോൻടിയൽ, നിക്കോളസ് ടഗ്ലിയാഫിക്കോ, ജുവാൻ ഫോയ്ത്ത്, മാർക്കസ് അക്യുന, എസക്വൽ പലാസിയോസ്, ജിയോവാനി ലൊ സെൽസോ, ലിയാൻട്രോ പരെഡെസ്, നിക്കോ ഗോൺസാലസ്, തിയാഗോ അൽമാഡ, ക്രിസ്റ്റ്യൻ റൊമേറോ,നഹ്വല്‍ മൊളീന. കോച്ച്- ലയണൽ സ്‌കലോണി.

Related Stories

No stories found.
Metro Australia
maustralia.com.au