തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഗുണ്ടാപ്പകയുടെയും ചോര ചിന്തുന്ന പോരാട്ടങ്ങളുടെയും കഥ പറയുന്ന 'അങ്കം അട്ടഹാസം' മെയ് 8-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഈ ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലറിൽ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും ഷൈൻ ടോം ചാക്കോയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
വയലൻസിന്റെ അതിപ്രസരം കാരണം സെൻസർ ബോർഡ് ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ തന്നെയായിരിക്കും സിനിമയുടെ പ്രധാന ആകർഷണം. സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ, നന്ദു, അന്നാ രാജൻ എന്നിവർക്കൊപ്പം പുതുമുഖ നായിക അംബികയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സുജിത്ത് എസ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനും നിർമ്മാതാവുമായ അനിൽകുമാർ ജി.യും ചേർന്നാണ്. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽകുമാർ ജി., സാമുവൽ മത്തായി (യുഎസ്എ) എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശിവൻ എസ്. സംഗീതാണ് ഛായാഗ്രഹണം. ഗാനരചന - ദീപക് നന്നാട്ടുകാവ്, ഡസ്റ്റൻ അൽഫോൺസ്, സംഗീതം - ശ്രീകുമാർ വാസുദേവ്, അഡ്വ. ഗായത്രി നായർ, ആലാപനം - വിനീത് ശ്രീനിവാസൻ, ഇന്ദ്രവതി ചൗഹാൻ (പുഷ്പാ ഫെയിം), കല - അജിത്ത് കൃഷ്‌ണ, ചമയം - സൈജു നേമം, കോസ്‌റ്റ്യും - റാണ പ്രതാപ്, ബിജിഎം- ആൻ്റണി ഫ്രാൻസിസ്, ഓഡിയോഗ്രാഫി - ബിനോയ് ബെന്നി, ഡിസ്ട്രിബ്യൂഷൻ പാർട്ട്ണർ- ഡ്രീം ബിഗ് ഫിലിംസ്, ഡിസൈൻസ്- ആൻ്റണി സ്‌റ്റീഫൻ, സ്‌റ്റിൽസ് - ജിഷ്‌ണു സന്തോഷ്.