വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖിന്

വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖിന്
Published on

വനിതാ ചെസ് ലോകകപ്പ് കിരീടം നേടി ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ്. ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. ഇതോടെ ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ദിവ്യ. കിരീടത്തോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും 19കാരിയായ ദിവ്യയെ തേടിയെത്തി.

ലോക ചാംപ്യനായതിലൂടെ 50,000 ഡോളറാണ് ദിവ്യക്ക് സമ്മാനത്തുകയായി ലഭിക്കുക. ഏകദേശം 44 ലക്ഷം ഇന്ത്യൻ രൂപയോളം വരും അത്. പക്ഷെ ഇതു പുരുഷ വിഭാഗത്തിലെ സമ്മാനത്തുകയേക്കാള്‍ കുറവാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. പുരുഷ വിഭാഗത്തില്‍ ലോകചാംപ്യനാവുന്ന താരത്തിന്റെ സമ്മാനത്തുക 1,10,000 ഡോളറാണ്. അതിന്റെ പകുതി പോലും വനിതാ ലോക ചാംപ്യനു ലഭിക്കുന്നില്ല.

Metro Australia
maustralia.com.au