വനിതാ ലോകകപ്പ്: ഇന്ത്യ- ഓസ്ട്രേലിയ മത്സരടിക്കറ്റുകള് വിറ്റുതീർന്നു

ഇൻഡോറിൽ ഇംഗ്ലണ്ടുമായുള്ള അടുത്ത മത്സരത്തിനുള്ള ടിക്കറ്റുകളും വിറ്റുതീർന്നതായി ഐസിസി അറിയിച്ചു.
cricket
ഓസ്‌ട്രേലിയ-ഇന്ത്യ ക്രിക്കറ്റ് മത്സരംAlessandro Bogliari/ Unsplash
Published on

ഞായറാഴ്ച നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയുമായുള്ള ഇന്ത്യയുടെ മത്സരടിക്കറ്റുകൾ വിറ്റുതീർന്നതായി ഐസിസി സ്ഥിരീകരിച്ചു. വിശാഖപട്ടണത്താണ് മത്സരം നടക്കുന്നത്. ഇൻഡോറിൽ ഇംഗ്ലണ്ടുമായുള്ള അടുത്ത മത്സരത്തിനുള്ള ടിക്കറ്റുകളും വിറ്റുതീർന്നതായി ഐസിസി അറിയിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യൻ ടീിന്റെ മത്സരത്തിന് 12,000-ത്തിലധികം ആളുകളാണ് പന്നത്. കൂടുതൽ പേരാണ് കാണാനെത്തിയത്. എന്നാൽ ഇതിൽ കൂടുതൽ ആളുകൾ പങ്കെടുക്കുമെന്നാണ് അധികൃതർ പ്രതീക്ഷിച്ചത്. കൂടുതൽ പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഓഫീസുകൾക്കും സ്‌കൂളുകൾക്കും കോളേജുകൾക്കും പ്രവൃത്തി ദിവസമായിരുന്നതും മഴയുമാണ് ആളുകളുടെ എണ്ണം കുറയുവാനുള്ള കാരണമായി കണക്കാക്കുന്നത്.

വിശാഖപട്ടണത്ത് മൂന്ന് മത്സരങ്ങൾ കൂടി നടത്തും - ബംഗ്ലാദേശ് vs. ദക്ഷിണാഫ്രിക്ക (ഒക്ടോബർ 13), ഓസ്ട്രേലിയ vs. ബംഗ്ലാദേശ് (ഒക്ടോബർ 16), ഇംഗ്ലണ്ട് vs. ന്യൂസിലൻഡ് (ഒക്ടോബർ 26). - ഈ മത്സരങ്ങൾ കാണാൻ സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നിന്നുള്ള യുവ വനിതാ ക്രിക്കറ്റ് താരങ്ങളെ കൊണ്ടുവരാൻ എസിഎ പദ്ധതിയിട്ടിട്ടുണ്ട്.

Related Stories

No stories found.
Metro Australia
maustralia.com.au