ഇന്ത്യയില്‍ തിരികെയെത്തി ശുഭാന്‍ഷു ശുക്ല

ശുഭാൻഷു ശുക്ലയെ ഇന്ത്യ സ്വാഗതം ചെയ്യുന്നു;
ശുഭാൻഷു ശുക്ലയെ ഇന്ത്യ സ്വാഗതം ചെയ്യുന്നു;(ചിത്രം: പി‌ടി‌ഐ)
Published on

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐ.എസ്.എസ്) നാസയുടെ നേതൃത്വത്തിലുള്ള ആക്‌സിയം-4 ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം തിരികെ ഇന്ത്യയിലെത്തി ശുഭാന്‍ഷു ശുക്ല. ഐ.എസ്.എസിലെ 18 ദിവസത്തെ വാസത്തിന് ശേഷമാണ് ഇന്ന് (ഞായറാഴ്ച) പുലര്‍ച്ചെയാണ് അദ്ദേഹം തിരികെ ന്യൂഡല്‍ഹിയില്‍ എത്തിയത്. പങ്കാളിയായ കാംന, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരാണ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചത്.

ജൂണ്‍ 25ന് സപേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ സഹായത്താലായിരുന്നു ഡ്രാഗണ്‍ ബഹിരാകാശ പേടകം വിക്ഷേപിച്ചിരുന്നത്. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേക്‌സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. അവിടെ വെച്ച് ശുഭാന്‍ഷു ശുക്ല മൈക്രോഗ്രാവിറ്റിയില്‍ ഒന്നിലധികം ശാസ്ത്രീയ പരീക്ഷണങ്ങളാണ് നടത്തിയത്.

Metro Australia
maustralia.com.au