വെസ്റ്റേൺ ഓസ്‌ട്രേലിയൻ പാഠ്യപദ്ധതി ഇന്ത്യയിൽ: കുറഞ്ഞ ചെലവിൽ ആഗോള വിദ്യാഭ്യാസം നേടാൻ മികച്ച വഴി

വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർട്ടിഫിക്കറ്റ് ഓഫ് എജുക്കേഷൻ (WACE) ഔദ്യോഗികമായി ഇന്ത്യയുടെ സ്കൂൾ സംവിധാനത്തിലേക്ക് പ്രവേശിച്ചു.
Western Australian Curriculum
സ്കൂൾCurriculum/ Unsplash
Published on

ന്യൂ ഡൽഹി: കുറഞ്ഞ ചെലവിൽ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം പലപ്പോഴും ഇന്ത്യൻ സാഹചര്യത്തിൽ എളുപ്പമല്ല. ഇപ്പോഴിതാ, ഇതിനൊരു പരിഹാരം എത്തിയിരിക്കുകയാണ്. വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർട്ടിഫിക്കറ്റ് ഓഫ് എജുക്കേഷൻ (WACE) ഔദ്യോഗികമായി ഇന്ത്യയുടെ സ്കൂൾ സംവിധാനത്തിലേക്ക് പ്രവേശിച്ചു. ഇന്റർനാഷണൽ ബാക്കലോറിയേറ്റ് (IB), കേംബ്രിജ് പാഠ്യപദ്ധതി എന്നിവയ്‌ക്ക് പകരമായ കുറഞ്ഞ ചെലവുള്ള, സർക്കാർ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര പാഠ്യപദ്ധതിയായാണ് വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർട്ടിഫിക്കറ്റ് ഓഫ് എജുക്കേഷൻ അവതരിപ്പിക്കപ്പെടുന്നത്.

അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (AIU) അംഗീകരിച്ചിരിക്കുന്നതിനാൽ, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർട്ടിഫിക്കറ്റ് ഓഫ് എജുക്കേഷൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദേശത്തും ഇന്ത്യയിലും ഉയർന്ന വിദ്യാഭ്യാസ സാധ്യതകൾ ലഭ്യമാണ്. ഇത് ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ന്റെ ലക്ഷ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു.

Also Read
ഡൽഹിയിൽ നിന്ന് മൂന്ന് പുതിയ അന്താരാഷ്ട്ര റൂട്ടുകളുമായി ഇൻഡിഗോ; 10 ആഭ്യന്തര സർവീസുകളും
Western Australian Curriculum

അതോടൊപ്പം, ഈ പാഠ്യപദ്ധതിയിസ്‍ വിദ്യാർത്ഥികളെ നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ഭാവിയിലേക്ക് സജ്ജരാക്കുന്നതിനായി രൂപകല്പന ചെയ്തതാണ്. പാഠ്യപദ്ധതിയുടെ ആദ്യ വർഷങ്ങൾ പരീക്ഷകളേക്കാൾ വികസന ഘട്ടങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്, പിന്നീട് മാത്രമാണ് ഔപചാരിക പരീക്ഷകൾ ആരംഭിക്കുക.

ഐബി, കേംബ്രിജ് പോലുള്ള സ്വകാര്യ അന്താരാഷ്ട്ര ബോർഡുകളിൽ നിന്നും വ്യത്യസ്തമായി, WACE സർക്കാർ നിയന്ത്രണത്തിലുള്ളതാണ്. എല്ലാ വിദ്യാർത്ഥികളും വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർക്കാരിന്റെ ഔദ്യോഗിക രജിസ്ട്രേഷനോടെയാണ് പഠനം ആരംഭിക്കുന്നത്. കിന്റർഗാർട്ടൻ മുതൽ 12-ാം ക്ലാസ് വരെയുള്ള കാലയളവിൽ നടക്കുന്ന ഈ പരിപാടിയിൽ, വിദ്യാർത്ഥികൾക്ക് ഔദ്യോഗിക WACE സർട്ടിഫിക്കറ്റ് ലഭിക്കും.

Also Read
ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി
Western Australian Curriculum

WACE പരീക്ഷകളുടെ പൂർണ്ണ സെറ്റിന് ഏകദേശം ₹50,000 രൂപയാണ് ചെലവ്. അതേസമയം കേംബ്രിജിൽ ഓരോ വിഷയത്തിനും ഏകദേശം ₹75,000 രൂപയാണ്. ഐബി യേക്കാൾ 80% കുറവ് ചെലവിൽ വേസ് ലഭ്യമാകുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഓസ്‌ട്രേലിയൻ ടെർഷ്യറി അഡ്മിഷൻ റാങ്ക് (ATAR) വഴി, WACE ബിരുദധാരികൾക്ക് യുഎസ്, യുകെ, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള സർവകലാശാലകളിൽ പ്രവേശിക്കാൻ കഴിയും.

Related Stories

No stories found.
Metro Australia
maustralia.com.au