തമിഴ്നാട് തിരഞ്ഞെടുപ്പ്: പെരമ്പൂരിൽ പത്രിക സമർപ്പിച്ച് വിജയ്; ആസ്തി 500 കോടി കടന്നു

2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 184.53 കോടി രൂപയാണ് വിജയ്‌യുടെ വരുമാനമായി രേഖപ്പെടുത്തിയിരിക്കുന്നത്.
നടനും ടിവികെ നേതാവുമായ വിജയ്
നടനും ടിവികെ നേതാവുമായ വിജയ്
Published on

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന നടനും ടിവികെ നേതാവുമായ വിജയ് തന്റെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂല പ്രകാരം 500 കോടി രൂപയിലധികം ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 184.53 കോടി രൂപയാണ് വിജയ്‌യുടെ വരുമാനമായി രേഖപ്പെടുത്തിയിരിക്കുന്നത്.

വിജയ്‌യുടെ കൈവശം ഏകദേശം 404.58 കോടി രൂപയുടെ ജംഗമ ആസ്തിയും , 115.13 കോടി രൂപ വിപണി മൂല്യമുള്ള സ്ഥിര ആസ്തിയും ഉള്ളതായി സത്യവാങ്മൂലം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ സംഗീതയുടെ പേരിൽ 15.51 കോടി രൂപയുടെ ജംഗമ ആസ്തിയുണ്ട്. ഇതിൽ ഒരു ലക്ഷം രൂപ കൈവശമുള്ള പണമായും, 53 ലക്ഷത്തിലധികം രൂപ ബാങ്ക് നിക്ഷേപമായും ഉൾപ്പെടുന്നു. കൂടാതെ, സംഗീതയുടെ പക്കൽ രണ്ട് കോടിയിലധികം രൂപ മൂല്യമുള്ള സ്വർണ്ണാഭരണങ്ങളും 2.132 കിലോ വെള്ളി ആഭരണങ്ങളുമുണ്ട്.

ആഡംബര വാഹനങ്ങളുടെ വലിയൊരു ശേഖരം തന്നെ വിജയ്‌ക്കുണ്ട്. ബിഎംഡബ്ല്യു 530 , ടൊയോട്ട ലക്സസ് 350, ടൊയോട്ട വെൽഫയർ, ബിഎംഡബ്ല്യു ഐ7 എന്നിവയാണ് ഇതിലെ പ്രധാന താരങ്ങൾ. ഇവ കൂടാതെ ഒരു മാരുതി സ്വിഫ്റ്റും ടിവിഎസ് എക്സ് എൽ സ്കൂട്ടറും തന്റെ ഉടമസ്ഥതയിലുണ്ടെന്ന് അദ്ദേഹം സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
Metro Australia
maustralia.com.au