
ഇന്ന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ നേർന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ഭാഗമായി ബ്രിട്ടനിലെത്തിയ ട്രംപ് പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചാണ് ട്രംപ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.
എന്‍റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മനോഹരമായ ഒരു ഫോണ്‍ സംഭാഷണം നടത്തി. ഞാൻ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകൾ നേർന്നു.വളരെ മികച്ച പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്‍റേത്. നരേന്ദ്രാ, റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി എന്ന് ട്രംപ് സമൂഹമാധ്യമമായ എക്സിലെ ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റ് ഓഎ്‍ എക്സ് എന്ന അകൗണ്ടില്‍ കുറിച്ചു.
തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾക്ക് ട്രംപിന് നന്ജി പറഞ്ഞുള്ള പോസ്റ്റും പങ്കുവെച്ചു. എൻ്റെ 75-ാം ജന്മദിനത്തിൽ ഫോൺ വിളിച്ചതിനും ഊഷ്മളമായ ആശംസകൾ നേർന്നതിനും എന്‍രെ സുഹൃത്തായ പ്രസിഡന്‍റ് ട്രംപിന് നന്ദി. ഞാനും നിങ്ങളെപ്പോലെ ഇന്ത്യയും യുഎസ്സും തമ്മിലുള്ള ആഗോള പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് പൂർണ്ണമായി പ്രതിജ്ഞാബദ്ധനാണെന്നാണ്. യുക്രൈൻ സംഘർഷത്തിന് സമാധാനപരമായ ഒരു പരിഹാരം കാണാൻ നിങ്ങൾ മുൻകൈയെടുത്തതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു മോദി എക്സിൽ കുറിച്ചു.