സോണിയ ​ഗാന്ധി ആശുപത്രിയിൽ

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
സോണിയ ​ഗാന്ധി ആശുപത്രിയിൽ
സോണിയ ​ഗാന്ധി
Published on

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്ക് ഒപ്പമുണ്ട്. സോണിയ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ പരിശോധനകൾ ഡോക്ടർമാരുടെ സംഘം നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

ശ്വാസതടസത്തെ തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിലും സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസവും ചുമയും കാരണമാണ് അന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനുവരി അഞ്ചിന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സോണിയ 11ന് ഡിസ്ചാർജ് ആയിരുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au