ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ഇന്ത്യയിലേക്ക് റെയിൽപാത; പുതിയ തന്ത്രപ്രധാന നീക്കവുമായി റഷ്യ

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ആഗോള എണ്ണ-വാതക വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ബദൽ ചരക്കുപാത എന്ന ആശയം റഷ്യ സജീവമാക്കുന്നത്.
 Russia Explores Direct Rail Route to India
AP
Published on

മോസ്‌കോ: ഹോർമുസ് കടലിടുക്കിലെയും ബോസ്ഫറസ് കടലിടുക്കിലെയും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സുരക്ഷാ ഭീഷണികളും മറികടന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ സാധ്യത തേടി റഷ്യ. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ആഗോള എണ്ണ-വാതക വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ബദൽ ചരക്കുപാത എന്ന ആശയം റഷ്യ സജീവമാക്കുന്നത്.

ഇന്ത്യൻ മഹാസമുദ്ര മേഖലയെ ലക്ഷ്യമാക്കി നേരിട്ട് റെയിൽ ശൃംഖല നിർമ്മിക്കാനുള്ള സാധ്യതകൾ രാജ്യം പരിശോധിച്ചു വരികയാണെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി മറാട് ഖുസ്‌നള്ളിൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിർദ്ദിഷ്ട പാത യാഥാർത്ഥ്യമായാൽ റഷ്യയിൽ നിന്ന് തുർക്ക്‌മെനിസ്താൻ, ഇറാൻ, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിലൂടെയാവും ചരക്ക് ട്രെയിനുകൾ കടന്നുപോവുക.

ലോകത്തെ മൊത്തം എണ്ണ വ്യാപാരത്തിന്റെ 25 ശതമാനവും എൽ.എൻ.ജി (LNG) കയറ്റുമതിയുടെ 20 ശതമാനവും നിലവിൽ ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. സംഘർഷങ്ങൾ കാരണം ഈ കടൽപ്പാതയിലുണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാനും, ചരക്കുനീക്കം സുഗമമാക്കി ഏഷ്യൻ വിപണിയിലെ വ്യാപാര സ്വാധീനം ഉറപ്പിക്കാനും ഈ റെയിൽപാത റഷ്യയെ സഹായിക്കും.

Metro Australia
maustralia.com.au