

ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. തിരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം എക്സിൽ കുറിച്ച പ്രതികരണത്തിൽ തുടക്കം മുതൽ നീതിപൂർവമല്ലാത്ത തിരഞ്ഞെടുപ്പായിരുന്നുവെന്നും വിജയിക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടുവെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് പറഞ്ഞു. ബീഹാർ തെരഞ്ഞെടുപ്പിൽ വൻ വിജയമാണ് എൻഡിഎ നേടിയത്.
കോൺഗ്രസ് പാർട്ടിയും ഇന്ത്യാ സഖ്യവും ഈ ഫലത്തെ ആഴത്തിൽ അവലോകനം ചെയ്യും. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മഹാസഖ്യത്തിൽ വിശ്വാസം പ്രകടിപ്പിച്ച ബിഹാറിലെ ദശലക്ഷക്കണക്കിന് വോട്ടർമാർക്ക് രാഹുൽ ഗാന്ധി നന്ദി അറിയിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷനിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതാണ് ഈ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഡൽഹിയിൽ ബിജെപി പ്രവര്‍ത്തകരെയും അനുഭാവികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയം യുവാക്കള്‍ എസ്‌ഐആറിനെ പിന്തുണച്ചുവെന്നതിന്റെ തെളിവാണെന്നും വോട്ടര്‍പട്ടികയുടെ ശുദ്ധീകരണത്തെ പിന്തുണയ്‌ക്കേണ്ടത് ഓരോ ഓരോ രാഷ്ട്രീയപാര്‍ട്ടിയുടെയും കടമയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.