'ധർമേന്ദ്ര പ്രധാൻ രാജിവെക്കണം,മോദി മാപ്പ് പറയണം';വിദ്യാർത്ഥി സമരത്തിൽ 3 ആവശ്യങ്ങളുമായി രാഹുൽ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് ധർമേന്ദ്ര പ്രധാനെ മാറ്റി മറ്റൊരു മന്ത്രാലയത്തിന്റെ ചുമതല നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ ഏതൊരു നീക്കവും അംഗീകരിക്കില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
Rahul Gandhi
രാഹുൽ ഗാന്ധി
Published on

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപ്പേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭത്തിലുള്ള വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പ്രഖ്യാപിച്ച അദ്ദേഹം, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ മുൻനിർത്തി മൂന്ന് പ്രധാന നിബന്ധനകൾ കേന്ദ്ര സർക്കാരിന് മുന്നിൽ വെച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കുക, സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അതിക്രമം കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക, രാജ്യത്തെ യുവജനങ്ങളുടെ ഭാവി തകർത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പ് പറയുക എന്നിവയാണ് രാഹുൽ മുന്നോട്ടുവെച്ച ആവശ്യങ്ങൾ.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് ധർമേന്ദ്ര പ്രധാനെ മാറ്റി മറ്റൊരു മന്ത്രാലയത്തിന്റെ ചുമതല നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ ഏതൊരു നീക്കവും അംഗീകരിക്കില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ധർമേന്ദ്ര പ്രധാൻ അഴിമതിയുടെയും പരീക്ഷാ തട്ടിപ്പിന്റെയും പ്രതീകമാണെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതിന് പ്രധാനമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കണം. ലക്ഷ്യം പൂർത്തിയാകും വരെ പ്രതിപക്ഷം വിദ്യാർത്ഥികൾക്കൊപ്പം തെരുവിലുണ്ടാകുമെന്നും നീതി ഉറപ്പാക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Metro Australia
maustralia.com.au