

ന്യൂഡൽഹി: കേന്ദ്ര വിവരാവകാശ കമ്മീഷ്ണറായി മലയാളിയായ പി ആർ രമേശ് നിയമിതനായി. ഈ പദവിയിൽ എത്തുന്ന ആദ്യ മലയാളിയാണ് അദ്ദേഹം. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ പി ആർ രമേശ്, തിരുവല്ലക്കാരനാണ്. മണ്ണൻകരച്ചിറയിൽ പുത്തൂർ കുടുംബാംഗമായ അദ്ദേഹം എക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിൽ സീനിയർ എഡിറ്ററായ ഭാരതി ജെയ്ൻ ആണ് ഭാര്യ.