
മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടർന്ന് നയൻതാര അഭിനയിച്ച 'അന്നപൂരണി: ദ ഗോഡസ് ഓഫ് ഫുഡ്' എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഒക്ടോബർ 1 മുതൽ സിനിമയുടെ ഹിന്ദി പതിപ്പ് ജിയോഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ചെയ്യുന്നു. ബ്രാഹ്മണ കുടുംബത്തിൽ നിന്ന് വരുന്ന അന്നപൂർണിയെന്ന പെൺകുട്ടി ഇന്ത്യയുടെ മികച്ച പാചകക്കാരിയായി മാറാൻ ആഗ്രഹിക്കുന്നതാണ് സിനിമ. അന്നപൂർണി മാംസം പാകം ചെയ്യുന്നതും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ടൊരു രംഗവും ചിത്രത്തിലുണ്ട്. ഇതാണ് ഒരുവിഭാഗം ആളുകൾ ചിത്രത്തിനെതിരെ രംഗത്തെത്താൻ കാരണമായത്.