മലയാളി വേരുകളുള്ള അനിൽ മേനോൻ ബഹിരാകാശത്തേക്ക്

NASA Assigns Astronaut Anil Menon to First Space Station Mission1
NASA Assigns Astronaut Anil Menon to First Space Station Mission1
Published on

ചരിത്രത്തിലാദ്യമായി കേരളത്തിൽ കുടുംബവേരുകളുള്ളയാൾ ബഹിരാകാശത്തേയ്ക്ക് പോകുന്നു. അമേരിക്കൻ വ്യോമസേനാ അംഗവും സ്പേസ് എക്സ് കമ്പനിയുടെ ഡയറക്ടറുമായ ഡോക്ടർ അനിൽ മേനോനാണ് അടുത്ത വർഷം ബഹിരാകാശ നിലയത്തിലെത്തുക. എക്സ്പെഡീഷൻ 75 എന്ന ദൗത്യത്തിൽ സോയൂസ് എംഎസ്–29 പേടകത്തിലാണ് അനിൽ മേനോൻ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.

ബഹിരാകാശയാത്രികരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരോടൊപ്പമാണ് അനിൽ മേനോൻ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.സഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപണം. എട്ട് മാസം ബഹിരാകാശ നിലയത്ത് താമസിക്കും.

2021ൽ ആണ് അനിൽ മോനോൻ നാസയുടെ ബഹിരാകാശ യാത്ര സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സ്‌പേസ് എക്‌സിൽ എൻജിനീയറായ അന്നയാണു ഡോ. അനിലിന്റെ ഭാര്യ. യുഎസിലേക്കു കുടിയേറിയ, മലബാറിൽനിന്നുള്ള ശങ്കരൻ മേനോന്റെയും യുക്രെയ്ൻകാരിയായ ലിസ സാമോലെങ്കോയുടെയും മകനാണ് അനിൽ മേനോൻ.

Related Stories

No stories found.
Metro Australia
maustralia.com.au