മലേഗാവ് സ്ഫോടനക്കേസ്: എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി

സാധ്വി പ്രജ്ഞാ സിങ് താക്കൂർ, ലഫ്റ്റനൻ്റ് കേണൽ പ്രസാദ് പുരോഹിതും. (ഫയൽ ചിത്രം| പിടിഐ)
സാധ്വി പ്രജ്ഞാ സിങ് താക്കൂർ, ലഫ്റ്റനൻ്റ് കേണൽ പ്രസാദ് പുരോഹിതും. (ഫയൽ ചിത്രം| പിടിഐ)
Published on

മുംബൈ: മലേഗാവ് സ്ഫോടനക്കേസിൽ പ്രഗ്യാ സിങ്ങ് ഠാക്കൂർ അടക്കം എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. പ്രതികള്‍ക്കെതിരെ മതിയായ തെളിവില്ലെന്ന് കണ്ടെത്തിയാണ് ഏഴ് പ്രതികളേയും എന്‍ഐഎ കോടതി കുറ്റവിമുക്തരാക്കിയത്. 17 വ‍ർഷത്തിന് ശേഷമാണ് വിധി വരുന്നത്. യുഎപിഎ കുറ്റം നിലനില്‍ക്കില്ലെന്നും വിചാരണ കോടതി വിധിച്ചു.

2008 സെപ്തംബര്‍ 29നാണ് മുംബൈയില്‍ നിന്നും 200 കിമി അകലെ മലേഗാവിലെ പളളിയ്ക്ക് സമീപം സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേൽക്കുകയുമായിരുന്നു. മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നായിരുന്നു കേസ്. റംസാന്‍ മാസത്തിലെ അവസാന ദിവസമായിരുന്നു സ്ഫോടനം.

Metro Australia
maustralia.com.au