ആറ് മാസത്തിനിടെ നിക്ഷേപത്തട്ടിപ്പിന് ഇരയായവർ 30,000 പേർ, നഷ്ടം 1,500 കോടിയിലധികം രൂപ

ബെംഗളൂരു, ഡൽഹി-എൻസിആർ, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററാണ് റിപ്പോർട്ട് പുറത്തുവിട്ടത്.PC: Glenn Carstens-Peters/ Unsplash
Published on

കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്ത് നിക്ഷേപത്തട്ടിപ്പിന് ഇരയായവർ മുപ്പതിനായിരത്തിലധികം പേരെന്ന് കണക്ക്, ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ വിഭാഗത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ബെംഗളൂരു, ഡൽഹി-എൻസിആർ, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും. ഇതിലൂടെ ,500 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായി.

Also Read
'ഓപ്പറേഷൻ ഹണിഡ്യൂക്‌സ്': ജിഎസ്ടി വകുപ്പ് 157.87 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

മുപ്പതു വയസിനും അറുപത് വയസിനും ഇടയിൽ പ്രായമുള്ളവരാണ് തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും എന്നാണ് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതിൽതന്നെ ഏറ്റവും കൂടുതൽ പേർ ബെംഗളൂരുവിൽ നിന്നാണ്. മൊത്തം നഷ്ടത്തിന്റെ നാലിലൊന്നിലധികംവും ഇവിടെയാണ് സംഭവിച്ചത്.

60 വയസ്സിനു മുകളിലുള്ള 8.62 ശതമാനം പേർ, അതായത് ഏകദേശം 2,829 പേർ തട്ടിപ്പിനിരയായി. ചെറിയ തുകകളല്ല തട്ടിക്കപ്പെട്ടത് എന്നാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ആളോഹരി നഷ്ടം ഏറ്റവും കൂടുതൽ രേഖപ്പടുത്തിയിരിക്കുന്നത് ഡല്‍ഹിയിലാണ്.

Related Stories

No stories found.
Metro Australia
maustralia.com.au