ടേക്ക് ഓഫ് ചെയ്യാനാവാതെ ഇന്‍ഡിഗോ വിമാനം; ഒഴിവായത് വൻ ദുരന്തം

ലക്‌നൗവില്‍ ടേക്ക് ഓഫ് ചെയ്യാനാവാത്ത ഇന്‍ഡിഗോ വിമാനം എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ടേക്ക് ഓഫ് ചെയ്യാനാവാതെ ഇന്‍ഡിഗോ വിമാനം; ഒഴിവായത് വൻ ദുരന്തം
Published on

ലക്‌നൗ: ലക്‌നൗവില്‍ ടേക്ക് ഓഫ് ചെയ്യാനാവാത്ത ഇന്‍ഡിഗോ വിമാനം എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ചൗധരി ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 10.30ഓടെയാണ് സംഭവം. ഡിംപിള്‍ യാദവ് എംപിയടക്കം 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിശദാംശങ്ങള്‍ മനസിലാക്കുന്നതിനായി സാങ്കേതിക പരിശോധനകള്‍ നടത്തി വരികയാണ്. ഇന്‍ഡിഗോ 6E-2111 റണ്‍വേയിലൂടെ പോകുമ്പോള്‍ പറക്കാനുള്ള ത്രസ്റ്റ് ലഭിക്കുന്നില്ലെന്ന് മനസിലായതോടെയാണ് പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് വിമാനം നിര്‍ത്തിയത്.

Related Stories

No stories found.
Metro Australia
maustralia.com.au