

ഏകദിനത്തിലെ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കി യ ഇന്ത്യൻ വനിതാ ടീമിനെ കാത്തിരിക്കുന്നത് കോടികളുടെ മണിക്കിലുക്കം. കപ്പ് നേടിയ ടീമിന് 39.77 കോടി രൂപയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ സമ്മാനമായി നല്കുന്നത്. പുരുഷ-വനിതാ ടീമുകളുടെ സമ്മാനത്തുക തുല്യമായി നല്‍കാന്‍ ഐസിസി തീരുമാനിച്ചതോടെയാണ് സമ്മാനത്തുക ഇത്രയധികം ഉയർന്നത്. കഴിഞ്ഞ പുരുഷ ലോകകപ്പിലെ വിജയിച്ച ടീമിന് 35.51 കോടി രൂപയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ സമ്മാനമായി നല്കിയത്.
അതേസമയം, റണ്ണറിപ്പിന് കിട്ടുന്നത് 20 കോടി രൂപയാണ്. സെമിഫൈനലില്‍ കടന്ന ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും ലഭിക്കുന്നത് 9.89 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഈ തുക യഥാക്രമം അഞ്ച് കോടി, 2.5 കോടി എന്നിങ്ങനെയായിരുന്നു. സമ്മാനത്തുകയായി മാത്രം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ 116 കോടി രൂപയാണ് നല്കുന്നതെന്നാണ് കണക്ക്
ടൂര്‍ണമെന്റില്‍ അഞ്ചും ആറും സ്ഥാനങ്ങളിലെത്തിയ ടീമുകള്‍ക്ക് 5.8 കോടി രൂപ വീതവും ഏഴും എട്ടും സ്ഥാനം നേടിയ ടീമുകൾക്ക് 2.3 കോടിയും പങ്കെടുത്ത ടീമുകള്‍ക്കെല്ലാം രണ്ടുകോടി രൂപ ലഭിക്കുന്നതിനൊപ്പം ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ വിജയത്തിനും 28 ലക്ഷം രൂപവീതം അധികമായും കിട്ടും