കാനഡയിൽ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ദിനേശ് കെ പട്നായിക്

നിലവിൽ സ്പെയനിലെ ഇന്ത്യൻ അംബാസിഡറായി സേവനമനുഷ്ഠിക്കുകയാണ് ദിനേഷ് പട്നായിക്.
ദിനേശ് കെ പട്നായിക്
ദിനേശ് കെ പട്നായിക്
Published on

ന്യൂഡൽഹി: കാനഡയിൽ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ദിനേശ് കെ പട്നായിക് ചുമതലയേൽക്കുന്നു. ഇന്ത്യാ കാനഡ ബന്ധം വഷളായതിനെ തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി കാനഡയിൽ ഇന്ത്യൻ സ്ഥാനപതിയില്ല. നിലവിൽ സ്പെയനിലെ ഇന്ത്യൻ അംബാസിഡറായി സേവനമനുഷ്ഠിക്കുകയാണ് ദിനേഷ് പട്നായിക്. ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. വാക് പോര് മുറുകയതോടെ 2024 ഒക്ടോബറിലാണ് ഇന്ത്യ കാനഡയിലെ സ്ഥാനപതിയെ തിരികെ വിളിച്ചത്.

Related Stories

No stories found.
Metro Australia
maustralia.com.au