ഇന്ത്യയിൽ ഉഷ്ണതരംഗം കടുക്കുന്നു; 12 സംസ്ഥാനങ്ങളിൽ കാട്ടുതീ, മധ്യപ്രദേശിൽ സ്ഥിതി ഗുരുതരം

ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന വിവരമനുസരിച്ച് മധ്യപ്രദേശിലാണ് കാട്ടുതീ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
ഇന്ത്യയിൽ ഉഷ്ണതരംഗം കടുക്കുന്നു; 12 സംസ്ഥാനങ്ങളിൽ കാട്ടുതീ,
ഇന്ത്യയിൽ ഉഷ്ണതരംഗം കടുക്കുന്നുFachy Marín/Unsplash
Published on

ന്യൂഡൽഹി: രാജ്യത്ത് തുടരുന്ന കനത്ത ഉഷ്ണതരംഗത്തെത്തുടർന്ന് വനമേഖലകളിൽ കാട്ടുതീ പടരുന്നു. ഉത്തരാഖണ്ഡ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങി 12 സംസ്ഥാനങ്ങളിലായി വലിയ വനമേഖലകൾ ഇതിനകം കത്തിനശിച്ചു. ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന വിവരമനുസരിച്ച് മധ്യപ്രദേശിലാണ് കാട്ടുതീ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.

ഏപ്രിൽ മാസത്തിലുണ്ടായ തീപിടുത്തങ്ങളിൽ മനുഷ്യജീവന് ഭീഷണി ഉണ്ടായിട്ടില്ലെങ്കിലും, വന്യജീവികൾക്കും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ (FSI) കണക്കുകൾ പ്രകാരം മധ്യപ്രദേശിൽ മാത്രം 634-ലധികം വലിയ കാട്ടുതീ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ 465 വീതവും ആന്ധ്രാപ്രദേശിൽ 400-ലധികം തീപിടുത്തങ്ങളും രേഖപ്പെടുത്തി. നോർത്ത് ഈസ്റ്റ് മേഖലയിൽ അസമിലും മണിപ്പൂരിലുമാണ് സ്ഥിതി വഷളായിരിക്കുന്നത്.

ഇന്ത്യയിലെ പകുതിയോളം വനമേഖലകൾ കാട്ടുതീ ഭീഷണി നേരിടുന്നവയാണെന്ന് FSI വ്യക്തമാക്കുന്നു. മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ, തെക്കൻ ഛത്തീസ്‌ഗഡ്, തെലങ്കാന, ഒഡീഷയുടെ മധ്യഭാഗങ്ങൾ എന്നിവ കാട്ടുതീക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള 'ഹോട്ട്‌സ്‌പോട്ടുകളായി' മാറുകയാണെന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു.

Metro Australia
maustralia.com.au