മലയാള സിനിമയെ പുകഴ്ത്തി ദിനേഷ് കാർത്തിക്ക്

ബേസിൽ ജോസഫ് നായകനായ പൊൻമാനും സന്ദീപ് പ്രദീപ് നായകനായ എക്കോയുമാണ് ദിനേഷിനെ ആകർഷിച്ച മലയാള ചിത്രങ്ങൾ.
മലയാള സിനിമയെ പുകഴ്ത്തി ദിനേഷ് കാർത്തിക്ക്
പൊൻമാനും എക്കോയുമാണ് ദിനേഷിനെ ആകർഷിച്ച മലയാള ചിത്രങ്ങൾ.
Published on

മലയാള സിനിമയെ പുകഴ്ത്തി മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റ്‌റ്റേറുമായ ദിനേഷ് കാർത്തിക്ക്. കഴിഞ്ഞ വർഷം ഇറങ്ങിയ മലയാള സിനിമയിൽ താൻ കണ്ട രണ്ട് മനോഹമായ സിനിമകളെക്കുറിച്ചാണ് ദിനേഷ് കാർത്തിക്ക് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ബേസിൽ ജോസഫ് നായകനായ പൊൻമാനും സന്ദീപ് പ്രദീപ് നായകനായ എക്കോയുമാണ് ദിനേഷിനെ ആകർഷിച്ച മലയാള ചിത്രങ്ങൾ. 'അടുത്തിടെ ഞാൻ കണ്ട രണ്ട് ഉയർന്ന നിലവാരമുള്ള മലയാള സിനിമകൾ പൊൻമാനും എക്കോയുമാണ്. പൊന്മാൻ സിനിമയിൽ ബേസിൽ ജോസഫിന്റെ അസാമാന്യ അഭിനയം. ആ സിനിമയിൽ ഉടനീളം അദ്ദേഹം ജീവിക്കുകയായിരുന്നു. സിനിമയിലെ മറ്റ് അഭിനേതാക്കളും മികച്ചതായിരുന്നു.

മലയാള സിനിമയെ പുകഴ്ത്തി ദിനേഷ് കാർത്തിക്ക്
മലയാളത്തിൽ ഇത്തരം മികച്ച കൂടുതൽ സിനിമകൾ നിർമ്മിക്കുക(JioHotstar)

ഛായാഗ്രഹണം, ലൊക്കേഷനുകൾ കൊണ്ട് ദിൻജിത്ത് എക്കോ സിനിമയെ മനോഹരമാക്കി. സിനിമയുടെ കഥ മനോഹരമാണ്. എക്കോ എന്നെ അത്ഭുതപ്പെടുത്തി. മലയാള സിനിമ തികച്ചും വ്യത്യസ്തമായ ഒരു തലത്തിലാണ് സഞ്ചരിക്കുന്നത്. മലയാളത്തിൽ ഇത്തരം മികച്ച കൂടുതൽ സിനിമകൾ നിർമ്മിക്കുക, സിനിമ കാണുന്ന ലോകത്തിന് മുന്നിൽ പുഞ്ചിരി വിടർത്തുക,' ദിനേഷ് കാർത്തിക്ക് പറഞ്ഞു. 2022 ടി-20 ലോകകപ്പിലാണ് അദ്ദേഹം ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ചത്. 2007 പ്രഥമ ടി-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയപ്പോൾ കാർത്തിക്ക് ആ ടീമിന്റെ ഭാഗമായിരുന്നു.

Related Stories

No stories found.
Metro Australia
maustralia.com.au