
ഗുരുഗ്രാം: ഹരിയാനയിൽ വനിതാ ടെന്നീസ് താരത്തെ വെടിവെച്ച് കൊന്ന സംഭവത്തിൽ കൊലപാതകത്തിനുള്ള കാരണം വെളിപ്പെടുത്തി പിതാവ്. മകളുടെ പണത്തിൽ ജീവിക്കുന്നുവെന്ന നാട്ടുകാരുടെ പരിഹാസവും, അക്കാദമി അടച്ചുപൂട്ടാൻ മകൾ വിസമ്മതിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കൊല്ലപ്പെട്ട രാധിക യാദവ് ഒരു ടെന്നീസ് അക്കാദമി നടത്തിവരികയായിരുന്നു. നല്ല ഇതിൽനിന്ന് ലഭിച്ചിരുന്നു. ഇതിൽ മകളുടെ പണത്തിലാണ് ദീപക് ജീവിക്കുന്നത് എന്നതടക്കം പറഞ്ഞ് കുടുംബത്തിനുള്ളിൽ നിന്നുതന്നെ ദീപക് യാദവിന് പരിഹാസങ്ങൾ നേരിടേണ്ടിവന്നു. കഴിഞ്ഞ 15 ദിവസങ്ങളായി ദീപക് അസ്വസ്ഥനായിരുന്നു. തനിക്ക് കൂടുതൽ സഹിക്കാൻ കഴിഞ്ഞില്ലെന്നും ആത്മാഭിമാനത്തിന് മുറിവ് പറ്റിയെന്നുമാണ് കുറ്റസമ്മത മൊഴിയിൽ ദീപക് യാദവ് പറയുന്നത്. ആകെ മനോവിഷമത്തിലാ ഇയാൾ രാധികയോട് അക്കാദമി അടച്ചുപൂട്ടാൻ മകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ചതോടെ ഇയാൾ രാധികയെ കൊലപ്പെടുത്തുകയായിരുന്നു.