withdraw PF Funds via UPI
പിഎഫ് പണം ഇനി യുപിഐ വഴി പിൻവലിക്കാംEPF

പിഎഫ് പണം ഇനി യുപിഐ വഴി പിൻവലിക്കാം; പുതിയ മൊബൈൽ ആപ്പ് ഏപ്രിലിൽ

നിലവിൽ പിഎഫ് ക്ലെയിമുകൾ തീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കി പണം വേഗത്തിൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
Published on

ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ട് (PF) ഗുണഭോക്താക്കൾക്ക് ഇനി യുപിഐ (UPI) വഴി തുക പിൻവലിക്കാൻ സൗകര്യമൊരുങ്ങുന്നു. എംപ്ലോയീസ് പ്രെവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) പുറത്തിറക്കുന്ന പുതിയ മൊബൈൽ ആപ്പിലൂടെ ഏപ്രിൽ മുതൽ ഈ സേവനം ലഭ്യമാകും. നിലവിൽ പിഎഫ് ക്ലെയിമുകൾ തീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കി പണം വേഗത്തിൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം

Also Read
ഓസ്‌ട്രേലിയൻ കമ്പനി ഗുഡ്‌നെസ് ഗ്രൂപ്പിനെ സ്വന്തമാക്കി റിലയൻസ്; ആഗോള മേഖലയിൽ കരുത്താർജിക്കുന്നു
withdraw PF Funds via UPI

ഒറ്റത്തവണ പരമാവധി 25,000 രൂപ വരെയാണ് യുപിഐ വഴി പിൻവലിക്കാൻ സാധിക്കുക. എന്നാൽ, വിരമിക്കൽ കാലത്തെ സുരക്ഷയ്ക്കായി ആകെ തുകയുടെ 25 ശതമാനം ലോക്ക് ചെയ്യപ്പെട്ട നിലയിലായിരിക്കും. പദ്ധതിയുടെ സാങ്കേതിക പരീക്ഷണങ്ങൾ തൊഴിൽ മന്ത്രാലയം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു

Metro Australia
maustralia.com.au