ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവർക്ക് ജോലി; വാഗ്‍ദാനവുമായി ഇലോൺ മസ്‍ക്

ഹിന്ദി, ബംഗാളി എന്നിവയ്ക്ക് പുറമെ റഷ്യൻ, അറബിക്, മന്ദാരിൻ, ഇന്തോനേഷ്യൻ തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവരെയും കമ്പനി സമാന പരിശീലനത്തിനായി അന്വേഷിക്കുന്നുണ്ടെന്ന് അദേഹം വിശദീകരിച്ചു.
ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവർക്ക് ജോലി; വാഗ്‍ദാനവുമായി ഇലോൺ മസ്‍ക്
ഇന്ത്യയില്‍ ഈ ജോലി ലഭിക്കാൻ എഐ മേഖലയിൽ മുൻ പരിചയം ആവശ്യമില്ല എന്നതാണ് ശ്രദ്ധേയം.
Published on

ശതകോടീശ്വരനായ ഇലോൺ മസ്‌കിന്‍റെ എഐ കമ്പനിയായ എക്‌സ്‌എഐ ഇപ്പോൾ അവരുടെ ചാറ്റ്‌ബോട്ടായ ഗ്രോക്കിന് പൂർണ്ണമായും ഇന്ത്യൻ ടച്ച് നൽകാൻ തയ്യാറെടുക്കുകയാണ്. പ്രാദേശിക ഭാഷകളും ഭാഷാഭേദത്തിന്‍റെ സൂക്ഷ്‌മതകളും ഗ്രോക്കിനെ പഠിപ്പിക്കാൻ കഴിയുന്ന ഹിന്ദി, ബംഗാളി സംസാരിക്കുന്നവരെ കമ്പനി അന്വേഷിക്കുകയാണ്. ഇന്ത്യയില്‍ ഈ ജോലി ലഭിക്കാൻ എഐ മേഖലയിൽ മുൻ പരിചയം ആവശ്യമില്ല എന്നതാണ് ശ്രദ്ധേയം. ഇത് സംബന്ധിച്ച് xAI-യിലെ ആയുഷ് ജയ്‌സ്വാൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു പ്രഖ്യാപനം നടത്തി. എക്‌സില്‍ അദേഹം ഈ ജോലിയുടെ റിക്രൂട്ട്‌മെന്‍റ് വിവരങ്ങൾ പങ്കിട്ടു. ഹിന്ദി, ബംഗാളി എന്നിവയ്ക്ക് പുറമെ റഷ്യൻ, അറബിക്, മന്ദാരിൻ, ഇന്തോനേഷ്യൻ തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവരെയും കമ്പനി സമാന പരിശീലനത്തിനായി അന്വേഷിക്കുന്നുണ്ടെന്ന് അദേഹം വിശദീകരിച്ചു. ഈ ജോലിയുടെ പ്രത്യേകത, എഐയിൽ പരിചയമോ മോഡൽ പരിശീലനമോ ആവശ്യമില്ല എന്നതാണ്. എഐ സിസ്റ്റങ്ങൾ എങ്ങനെ പരിശീലിപ്പിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കാനും ഉപയോക്താക്കളുമായി ആശയവിനിമയം നടത്താനും ഈ ജോലി ഉദ്യോഗാർഥികൾക്ക് അവസരം നൽകും. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്കായി ഒരു അപേക്ഷാ ലിങ്കും പങ്കിട്ടിട്ടുണ്ട്.

Related Stories

No stories found.
Metro Australia
maustralia.com.au