

ന്യൂ ഡൽഹി: രാജ്യവ്യാപക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനുള്ള തിയതിയും ഷെഡ്യൂളും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 4.15ന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്നാണ് വിവരം,
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ കേരളത്തിൽ എസ്ഐആർ ഇപ്പോൾ നടത്തരുത് എന്ന് കേരളത്തിന്റെ ചീഫ് ഇലക്ട്റൽ ഓഫീസർ രത്തൻ ഖേൽകർ ആവശ്യപ്പെട്ടിരുന്നു. ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ എസ്ഐആർ നടപ്പാക്കുന്നത് നീട്ടുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.
അടുത്ത മാസം ആദ്യം കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും.
അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, അസം, ബംഗാൾ, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശമായ പുതിച്ചേരിയിലും ആദ്യം എസ്ഐആർ നടപ്പാക്കിയേക്കും.
ഏറ്റവും കൃത്യമായ വിവരങ്ങളുള്ള വോട്ടർ പട്ടിക തയ്യാറാക്കുകയാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ ഉദ്ദേശം. അർഹരായ ആളുകളെ മാത്രം നിലനിർത്തി അനഹര്‍ഹരെ ഒഴിവാക്കുവാൻ എല്ലാ വോട്ടര്‍മാരുടെയും വീടുകളില്‍ പോയി വെരിഫിക്കേഷന്‍ നടത്തുന്നതും ഇതിന്റെ ഭാഗമാണ്.