

ദില്ലിയിലെ വായു ഗുണനിലവാരം മോശമാകുന്നു എന്ന വിമർശനങ്ങൾക്കിടയിൽ, 2018 ശേഷം ആദ്യമായി 2025 ജനുവരി–നവംബർ കാലയളവിൽ ഏറ്റവും കുറഞ്ഞ ശരാശരി വായു ഗുണനിലവാര സൂചിക (AQI)യാണ് ദില്ലി രേഖപ്പെടുത്തിയതെന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് (CAQM) അറിയിച്ചു.
2020-ലെ കോവിഡ് ലോക്ക്ഡൗൺ വർഷം ഒഴികെ, 2025-ൽ ജനുവരി മുതൽ നവംബർ വരെ ദില്ലിയുടെ ശരാശരി എക്യുഐ 187 ആയിരുന്നു. 2024-ലെ 201, 2023-ലെ 190, 2022-ലെ 199, 2021-ലെ 197, 2019-ലെ 203, 2018-ലെ 213 എന്നീ മൂല്യങ്ങളെ അപേക്ഷിച്ച് ഇത് ഏറ്റവും താഴ്ന്നതാണെന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് അറിയിച്ചു.
ഈ വർഷം നവംബർ 27 വരെ ഒരു ദിവസവുംഡൽഹിയുടെ എക്യുഐ 450 കടന്നിട്ടില്ലെന്നും PM2.5 അളവ് 2018 മുതൽ ഏറ്റവും കുറഞ്ഞ നിലയിലാണെന്നും സിഎക്യുഎം അറിയിച്ചു. ശരാശരി PM2.5 ഈ വർഷം ക്യൂബിക് മീറ്ററിന് 85 മൈക്രോഗ്രാം ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-ലെ 98, 2023, 2022-ലെ 90, 2021-ലെ 95, 2019-ലെ 99, 2018-ലെ 103 എന്നിവയെ അപേക്ഷിച്ച് ഇത് വലിയ കുറവാണ്.
സിപിസിബിയുടെ സമീർ ആപ്പിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് ഡൽഹിയിലെ ഒരു പ്രവർത്തന നിരീക്ഷണ കേന്ദ്രവും ഞായറാഴ്ച 'ഗുരുതര' വായു ഗുണനിലവാരം രേഖപ്പെടുത്തിയിട്ടില്ല എന്നാണ്, അതേസമയം എട്ട് സ്റ്റേഷനുകൾ വെള്ളിയാഴ്ച 'ഗുരുതര' വിഭാഗത്തിൽ എയർ ഗുണനിലവാരം രേഖപ്പെടുത്തിയിട്ടുണ്ട്.
വായു മലിനീകരണം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ നടപ്പിലാക്കുന്നതിനായി എല്ലാ ഏജൻസികളുമായും പ്രവർത്തിക്കുന്നുണ്ടെന്നും ഡൽഹി-എൻസിആറിൽ വായു ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നും കമ്മീഷൻ അറിയിച്ചു.