കാൾസണെ സമനിലയിൽ വീഴ്ത്തി ഇന്ത്യയുടെ ഒമ്പത് വയസ്സുകാരൻ

Aarit Kapil
Aarit Kapil
Published on

ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസണെ സമനിലയിലാക്കി ഒമ്പത് വയസ്സുകാരനായ ഇന്ത്യൻ താരം ആരിത് കപിൽ. പ്രമുഖ ഓൺലൈൻ ഗെയിം പ്ലാറ്റ്‌ഫോമായ 'ഏർലി ടൈറ്റിൽഡ് ട്യൂസ്‌ഡേ' ചെസ് ടൂർണമെന്റിലാണ് ഒമ്പതുവയസ്സുകാരന്റെ നേട്ടം. ജോർജിയയിൽ നിന്നാണ് ഡൽഹിക്കാരനായ പയ്യൻ മത്സരത്തിൽ പങ്കെടുത്തത്. അടുത്തിടെ നടന്ന അണ്ടർ-9 നാഷണൽ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായിരുന്നു ആരിത്.

അതേസമയം 11 ൽ 10 പോയിന്റുകൾ നേടി ഇന്ത്യൻ കളിക്കാരൻ വി പ്രണവ് 'ഏർലി ടൈറ്റിൽഡ് ട്യൂസ്‌ഡേ' ടൂർണമെന്റ് കിരീടം നേടി. അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഹാൻസ് മോക്ക് നീമാനും കാൾസണും 9.5 പോയിന്റുമായി തുല്യത പാലിച്ചു, ടൈബ്രേക്കിൽ നീമാൻ രണ്ടാം സ്ഥാനം നേടി.

Metro Australia
maustralia.com.au