ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; വോട്ടെണ്ണൽ നവംബര്‍ 14 ന്

243 സീറ്റുകളുള്ള നിയമസഭയിൽ ആദ്യഘട്ടത്തിൽ 121 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടന്നത്
bihar election
ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങിPRD
Published on

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിന് തുടക്കമായി. ഈ അവസാന ഘട്ടത്തിൽ വിവിധ ജില്ലകളിലായി 122 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, സീതാമര്‍ഹി, മധുബാനി, സുപൗള്‍, അരാരിയ, കിഷന്‍ഗഞ്ച് എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

Also Read
മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയ പോകുവല്ല; സെൽഫ് ട്രോളുമായി നവ്യ നായർ
bihar election

ആദ്യഘട്ടത്തിൽ 121 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാന മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന പല മന്ത്രിമാരും ഈ ഘട്ടത്തിൽ തേടുന്നുണ്ട്. കൂടാതെ, ഈ ജില്ലകളിൽ പലതും മുസ്ലീം ജനസംഖ്യ കൂടുതലുണ്ട് എന്നത് ഈ ഘട്ടത്തെ നിർണ്ണായകമാക്കിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

243 സീറ്റുകളുള്ള നിയമസഭയിൽ ആദ്യഘട്ടത്തിൽ 121 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടന്നത്.  64.66 ശതമാനത്തോടെ റെക്കോർഡ് വോട്ടിങ് ഇവിടെ രേഖപ്പെടുത്തിയിട്ടുമുണ്ട്. നവംബര്‍ 14നാണ് വോട്ടെണ്ണല്‍.

Related Stories

No stories found.
Metro Australia
maustralia.com.au