
ന്യൂ ഡൽഹി: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. നവംബർ 6, 11 തീയതികളിൽ നടക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ഫോർമുല ഭരണകക്ഷിയായ എൻഡിഎ പ്രഖ്യാപിച്ചു. ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും.
ചിരാഗ് പാസ്വാന്റെ എൽജെപി (ആർവി) 29 ഉം കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (എസ്), രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്വാഹ എന്നിവര്‍ ആറും സീറ്റുകളിൽ വാതമാണ് മത്സരിക്കുക. അത്രി, കുടുംബ എന്നിവയ്ക്ക് പുറമേ ഇമാംഗഞ്ച്, ടെകാരി, സിക്കന്ദ്ര, ബരാച്ചട്ടി എന്നീ നാല് സിറ്റിംഗ് സീറ്റുകളും എച്ച്‌എഎം (എസ്) നേടി.