

ഡല്‍ഹി: ഡല്‍ഹി ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിൽ നടന്ന സ്പോടനത്തെക്കുറിച്ച് സ്‌ഫോടനത്തെക്കുറിച്ച് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി ചൊവ്വാഴ്ച വിശദമായ വിലയിരുത്തല്‍ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ചൊവ്വാഴ്ച ആഭ്യന്തര മന്ത്രാലയത്തില്‍ വെച്ച് ഉന്നത ഉദ്യോഗസ്ഥരുമായി സ്‌ഫോടനത്തെക്കുറിച്ച് ഞങ്ങള്‍ വിശദമായ വിലയിരുത്തല്‍ നടത്തുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ എല്‍എന്‍ജെപി ആശുപത്രിയില്‍ സ്‌ഫോടനത്തില് പരിക്കേറ്റവരെ സന്ദർശിച്ച ശേഷം മാധ്യ പ്രവർത്തകരോടെ പറഞ്ഞു. സ്ഫോടനത്തിൽ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതെന്നാണ് സ്ഥിരീകരിച്ച വിവരം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.