ജാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നു വീണു; ചികിത്സയ്ക്കായി കൊണ്ടുപോയ രോഗി മരിച്ചു

ഛത്ര ജില്ലയിലെ വനമേഖലയിലാണ് വിമാനം തകർന്നു വീണത്.
Air Ambulance Crashes in Jharkhand
ജാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നു വീണുPTI
Published on

റാഞ്ചി: ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ എയർ ആംബുലൻസ് തകർന്നു വീണ് ഒരാൾ മരിച്ചു. റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയ 41-കാരനായ സഞ്ജയ് കുമാർ ആണ് മരിച്ചത്. പൊള്ളലേറ്റതിനെ തുടർന്ന് വിദഗ്ധ ചികിത്സ തേടി ഡൽഹിയിലേക്ക് പോയ മെഡിക്കൽ എമർജൻസി വിമാനമാണ് അപകടത്തിൽപ്പെട്ടത്.

തിങ്കളാഴ്ച രാത്രി 07:11-ന് റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം രാത്രി 10 മണിയോടെ ഡൽഹിയിൽ എത്തേണ്ടതായിരുന്നു. എന്നാൽ 07:34-ഓടെ വാരാണസിക്ക് സമീപം വെച്ച് വിമാനവുമായുള്ള റഡാർ ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഛത്ര ജില്ലയിലെ വനമേഖലയിലാണ് വിമാനം തകർന്നു വീണത്.

അപകടസമയത്ത് രോഗിയെ കൂടാതെ ഒരു ഡോക്ടർ, പാരാമെഡിക്കൽ ജീവനക്കാരൻ, രണ്ട് സഹായികൾ, പൈലറ്റ്, കോ-പൈലറ്റ് എന്നിങ്ങനെ ഏഴുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. മറ്റ് ആറുപേരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) സംഘം സ്ഥലത്തെത്തും.

Related Stories

No stories found.
Metro Australia
maustralia.com.au