നവോദയ ഓസ്‌ട്രേലിയയുടെ നാലാം ദേശീയ സമ്മേളനം ഒക്ടോബർ 18, 19 ന് സിഡ്നിയിൽ

ഒക്ടോബർ 18-ന് വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം ‘അരങ്ങ് 2025’ കലാസ്നേഹികൾക്ക് മനോഹരമായ അനുഭവമായി മാറും. ചടങ്ങിൽ നടൻ മധുപാൽ, മുൻ മന്ത്രിയും എം.എൽ.എയുമായ കെ. ടി. ജലീലും മുഖ്യാതിഥികളാകും.
നവോദയ ഓസ്‌ട്രേലിയയുടെ നാലാം ദേശീയ സമ്മേളനം ഒക്ടോബർ 18, 19 ന്
നവോദയ ഓസ്‌ട്രേലിയയുടെ നാലാം ദേശീയ സമ്മേളനം (Supplied)
Published on

എട്ടാം വർഷത്തിലേക്ക് കടക്കുന്ന നവോദയ ഓസ്‌ട്രേലിയയുടെ നാലാം ദേശീയ സമ്മേളനം 2025 ഒക്ടോബർ 18, 19 തീയതികളിൽ സിഡ്നിയിൽ വെച്ച് നടത്തപ്പെടും. പരിപാടിയുടെ ഭാഗമായി ഒക്ടോബർ 18-ന് വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം ‘അരങ്ങ് 2025’ കലാസ്നേഹികൾക്ക് മനോഹരമായ അനുഭവമായി മാറും. ചടങ്ങിൽ നടൻ മധുപാൽ, മുൻ മന്ത്രിയും എം.എൽ.എയുമായ കെ. ടി. ജലീലും മുഖ്യാതിഥികളാകും. പ്രശസ്ത സിനിമ-നാടക നടൻ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന ‘പെൺനടൻ’ എന്ന നാടകം, പ്രശസ്ത നാടക രചയിതാവ് ജയപ്രകാശ് കുളൂരിന്റെ രചനയിൽ നവോദയ അഭിനയപ്പന്തൽ തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന ‘നാടകം’ എന്നിവയോടൊപ്പം നവോദയ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് ‘ഗാനമാല’യും വേദിയെ മനോഹരമാകും. പരിപാടിയുടെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Related Stories

No stories found.
Metro Australia
maustralia.com.au