
ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായി
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസംഗ മത്സരം നടത്തുന്നു. മലയാള ഭാഷാവേദിയുമായി സഹകരിച്ച് ഒക്ടോബർ രണ്ടിനാണ് മത്സരം. 'ഗാന്ധിയൻ തത്വചിന്തയുടെ പ്രസക്തി' എന്നതാണ് പ്രസംഗ വിഷയം. 12 വയസ്സിനും 16 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
അഞ്ച് മിനിറ്റാണ് പ്രസംഗത്തിന്‍റെ സമയപരിധി. ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം സമ്മാനം 2000 രൂപ എന്നിങ്ങനെയും പിന്നീടുള്ള രണ്ട് സ്ഥാനക്കാർക്ക് 1000 രൂപാ വീതം പ്രോത്സാഹന സമ്മാനവും നല്കും.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഗ്ലോബൽ മലയാള ഭാഷാവേദി ചെയർ പേഴ്സൺ രാജേശ്വരി ജി നായർ- ഫോൺ- +91 7507393964