പെൻറിത്ത് വള്ളംകളി ഓഗസ്റ്റ് രണ്ടിന്

പെൻറിത്ത് വള്ളംകളി ഓഗസ്റ്റ് രണ്ടിന്
Published on

സിഡ്നി: ഓസ്‌ട്രേലിയയിലെ പ്രധാന ജലോത്സവങ്ങളിൽ ഒന്നായ പെൻറിത്ത് വള്ളംകളി ഓഗസ്റ്റ് രണ്ടിന് പെൻറിത്ത് മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സിഡ്നി ഇന്റർനാഷനൽ റെഗാട്ട സെന്ററിൽ നടക്കും.

ഓസ്‌ട്രേലിയയിലെ പ്രമുഖ വള്ളംകളി ടീമുകളായ ‘കണ്ണൻ സ്രാങ്കും’, ‘പറക്കും ചുണ്ടനും’ ഇത്തവണയും മത്സരത്തിൽ പങ്കെടുക്കും. ആദ്യമായി വനിതകളുടെ വള്ളംകളി മത്സരം ഇത്തവണ ഉണ്ടായിരിക്കും. സ്കോഫീൽഡ്സ് സ്പോർട്ടിങ് ക്ലബിന്റെ ടീമായ ‘കാന്തരീസ്’ പെൻറിത്ത് ജലറാണിയുമായി മത്സരിക്കും. വള്ളംകളിയോടൊപ്പം തെയ്യം, കഥകളി, ചെണ്ടമേളം, വടംവലി, വെടിക്കെട്ട് തുടങ്ങിയ കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും.

Metro Australia
maustralia.com.au