ഒലിവിയ ഡീൻ ഓസ്‌ട്രേലിയ ടൂർ 2026: ടിക്കറ്റുകൾ പ്രീ-സെയിൽ ആരംഭിച്ചു

ബ്രിട്ടീഷ് ഗായിക ഒലിവിയ ഡീനിൻ്റെ ഓസ്ട്രേലിയൻ - ന്യൂസിലാൻ്റ് ടൂർ "ദി ആർട്ട് ഓഫ് ലവിംഗ്" പ്രോഗ്രാമിൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് ടിക്കറ്റുകൾ പ്രീ-സെയിൽ ആരംഭിച്ചത്.
ഒലിവിയ ഡീൻ
ഒലിവിയ ഡീൻ
Published on

ബ്രിട്ടീഷ് ഗായിക ഒലിവിയ ഡീനിൻ്റെ ഓസ്ട്രേലിയൻ - ന്യൂസിലാൻ്റ് ടൂർ "ദി ആർട്ട് ഓഫ് ലവിംഗ്" പ്രോഗ്രാമിൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഇന്ന് (12 സെപ്തംബർ, വെള്ളിയാഴ്ച) പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് ടിക്കറ്റുകൾ പ്രീ-സെയിൽ ആരംഭിച്ചത്. 2026 ഒക്ടോബറിലാണ് പ്രോഗ്രാം. സിഡ്‌നിയിൽ ഒരു പരിപാടി നടത്താനായിരുന്നു ഡീനിന്റെ പ്രാരംഭ പദ്ധതിയെങ്കിലും ഇപ്പോൾ അത് പ്രധാന വേദികളിലായി നാല് ഷോകളാക്കി മാറ്റിയിട്ടുണ്ട്.

ഇപ്പോൾ ആരംഭിച്ച സ്റ്റാൻഡേർഡ് പ്രീ-സെയിലിലൂടെയൊ അല്ലെങ്കിൽ ആൽബം പ്രീ-ഓർഡർ ചെയ്ത ഉപഭോക്താക്കൾക്ക് സെപ്റ്റംബർ 12 ന് മുമ്പ് പ്രീ-സെയിൽ ആക്‌സസ് ലഭിച്ചിട്ടുണ്ടാകും, ഇതു വഴിയോ ഒലിവിയ ഡീനിൻ്റെ ഓസ്‌ട്രേലിയ ടൂർ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. അതേസമയം സെപ്റ്റംബർ 17 ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ടിക്കറ്റ്ടെക്കിലൂടെ പൊതുജനങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കും. സ്റ്റാൻഡേർഡ് ടിക്കറ്റുകൾക്ക് $109 മുതൽ $349 വരെയാണ്. രണ്ട് പ്രീമിയം പാക്കേജുകളും ലഭ്യമാണ്.

2026 ലെ ഒലിവിയ ഡീൻ ടൂർ തീയതികളും വേദികളും:

Related Stories

No stories found.
Metro Australia
maustralia.com.au