
മികവുറ്റ പ്രവർത്തനങ്ങളിലൂടെ പതിമൂന്നാം വർഷത്തിലേക്ക് കടക്കുന്ന ഐ.എം.എയുടെ 2025-26 ലേക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ജീസ് ചേനത്തുകാരനേയും സെക്രട്ടറിയായി ടിബിൻ, ട്രഷററായി ജോഗനെയും തിരഞ്ഞെടുത്തു. ഗിരീഷ് കുമാറിനെ വൈസ് പ്രസിഡന്റായും ജോയിന്റ് സെക്രട്ടറിയായി ജിഷോയും പിആർഒ ചുമതല ധിരേഷും വഹിക്കും. സോഷൽ മീഡിയ കോർഡിനേറ്ററായി ഷാരോണും തിരഞ്ഞെടുക്കപ്പെട്ടു. പ്രിൻസ് ചുന്നക്കര, സോനറ്റ് ജെയിംസ്, ജിബിൻ ഫ്രാൻസിസ്, സിജിൻ എബ്രഹാം, ഗീവർഗീസ്, ഷിന്റോ സെബാസ്റ്റ്യൻ, സജി ജോൺ, ജിജോ എന്നിവർ എക്സിക്യൂട്ടീവ് മെമ്പേഴ്സായും തിരഞ്ഞെടുത്തു. കൾച്ചറൽ കമ്മിറ്റിയിലേക്ക് നിഷ ധിരേഷ്, കൃഷ്ണ ജോഷി, രാഖി ഗിരീഷ് എന്നിവരേയും തിരഞ്ഞെടുത്തു.
“ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയെ കാണൂ! ഇത്തവണ കൂടുതൽ മെംബേർസ് നേതൃത്വനിരയിലേക്കു വന്നിട്ടുണ്ട് ഇതു ഞങ്ങൾക്കു കൂടുതൽ ഊർജം പകരുക തന്നെ ചെയ്യും ,ഒരുമിച്ച് നാം മാറ്റം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധരാണ്. വർഷം മുഴുവൻ നിങ്ങളുടെ പിന്തുണയോടെ നമുക്ക് കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറാം.”- എന്ന് പ്രസിഡന്റ് ജീസ് ചേനത്തുകാരൻ, മെട്രോ മലയാളവുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞു. ഐ.എം.എയുടെ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം ഡിസംബർ 27-ന് നടക്കും. ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു, എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെട്രോ മലയാളം ഐ.എം.എയുമായി പുലർത്തുന്ന ദീർഘകാല സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം പ്രത്യേകം ഊന്നിപ്പറഞ്ഞു. ഐ.എം.എയുടെ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലും സമൂഹത്തെ ബോധവൽക്കരിക്കുന്നതിലും മെട്രോ മലയാളം വഹിക്കുന്ന പങ്ക് വളരെയധികം വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.