
സിഡ്നി കാത്തിരിക്കുന്നത് ഇനി പടക്കുതിരയുടെ നാളുകൾക്ക്. സിഡ്‌നിയിൽ നീരജ് മാധവിന്റെ തകർപ്പൻ ലൈവ് ഷോയ്ക്ക് കൗണ്ട്ഡൗൺ തുടങ്ങി. ഡിജെ സനക്കൊപ്പം നീരജ് മാധവ് തന്റെ റാപ്പ് ബീറ്റ്സും ദേശി എനർജിയും നിറഞ്ഞ “പടക്കുതിര ലൈവ്” പരിപാടിയുമായി എത്തുകയാണ്.
ഒക്ടോബർ 4, 2025-ന് യുടിഎസ് അണ്ടർഗ്രൗണ്ടിൽ രാത്രി 7 മണി മുതൽ നടക്കുന്ന ഈ പരിപാടിയിൽ എല്ലാ പ്രായക്കാർക്കും പ്രവേശനം ലഭ്യമാണ്. സെൻട്രൽ സ്റ്റേഷനിൽ നിന്ന് വെറും അഞ്ച് മിനിറ്റ് ദൂരെയുള്ള വേദിയിലേക്ക് ടിക്കറ്റുകൾ വേഗത്തിൽ വിറ്റുപോകുകയാണ്. ഓണത്തിന് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട് .
വിദ്യാർത്ഥികൾക്ക് പ്രത്യേക ഓഫറുകൾ
FRIEND15 കോഡ് ഉപയോഗിച്ച് 15% വിലക്കുറവും STUD കോഡ് വിദ്യാർത്ഥികൾക്ക് പ്രത്യേക ഡിസ്‌കൗണ്ടും ലഭ്യമാണ്. മറക്കാനാവാത്ത ബീറ്റ്സും ദേശി വൈബ്സും നിറഞ്ഞ രാത്രിക്കായി ഉടൻ ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.