

സിഡ്നി: നവോദയ ഓസ്‌ട്രേലിയയുടെ നാലാമത് ദേശീയ സമ്മേളനം സിഡ്നിയിൽ ആവേശഭരിതമായ അന്തരീക്ഷത്തിൽ ആരംഭിച്ചു. പ്രശസ്ത സംവിധായകനും നടനുമായ ശ്രീ മധുപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും നിയമസഭാംഗവുമായ ശ്രീ കെ.ടി. ജലീൽ മുഖ്യാതിഥിയായി പങ്കെടുത്തു. നവോദയ നാഷണൽ സെക്രട്ടറി അജു ജോൺ, ജോയിന്റ് സെക്രട്ടറി റാഹുൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സമ്മേളനം ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിനിടയിൽ സാംസ്കാരിക ഇടപെടലുകളും സാമൂഹിക ഏകോപനവും പ്രോത്സാഹിപ്പിക്കുന്നതിൽ ലക്ഷ്യമിടുന്നു.