

സിഡ്നി: ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിനായി SIAA (South Indian Cultural Association of Australia), IOC Australia (Indian Overseas Congress Australia) എന്നിവയുടെ ആഭിമുഖ്യത്തിൽ "Indian Onam Mega Celebration 2026" ഓഗസ്റ്റ് 23-ന് സിഡ്നിയിൽ നടക്കും. ഗ്രാൻവില്ലിലെ The Vineyard Karmel Mohr Hall-ൽ നടക്കുന്ന ആഘോഷത്തിൽ ഫെഡറൽ എംപിയും കാബിനറ്റ് സെക്രട്ടറിയും ശാസ്ത്ര, സാങ്കേതികവിദ്യ, ഡിജിറ്റൽ ഇക്കോണമി വകുപ്പുകളുടെ അസിസ്റ്റന്റ് മന്ത്രിയുമായ ഡോ. ആൻഡ്രൂ ചാർൾട്ടൺ എംപി മുഖ്യാതിഥിയായി പങ്കെടുക്കും.
പ്രശസ്ത ഗായിക അമൃത സുരേഷ് നയിക്കുന്ന സംഘം സംഗീതവിരുന്നുമായി വേദിയിലെത്തും. ദക്ഷിണേന്ത്യൻ ചലച്ചിത്ര നടി വിമല രാമൻ ചടങ്ങിലെ പ്രത്യേക അതിഥിയായിരിക്കും. കൂടാതെ വിവിധ കലാപരിപാടികൾ, സംഗീതാവതരണങ്ങൾ, നൃത്തങ്ങൾ, കേരളത്തിന്റെ പരമ്പരാഗത ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ എന്നിവയും അരങ്ങേറും. KIOS Fine Foods ആണ് പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ. Mass Financial Consultancy ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പരിപാടിക്ക് പിന്തുണ നൽകുന്നുണ്ട്. ഓഗസ്റ്റ് 23 (ഞായർ) നടക്കുന്ന ഈ മെഗാ ആഘോഷത്തിൽ സിഡ്നിയിലെയും പരിസര പ്രദേശങ്ങളിലെയും ഇന്ത്യൻ സമൂഹാംഗങ്ങൾ വൻതോതിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. Eventik പ്ലാറ്റ്‌ഫോം വഴി ടിക്കറ്റുകൾ ലഭ്യമാണെന്നും അവർ അറിയിച്ചു.